മഴ എഴുതിയ പുസ്തകം ❤️
Share
യാത്രകൾ പോലെ തന്നെ മനുഷ്യഹൃദയവും അനന്തമായ വഴികളാൽ നിറഞ്ഞിരിക്കുന്നു. ജീവിതത്തിലെ ചില ഘട്ടങ്ങളിൽ അത്രയും പ്രിയപ്പെട്ടതായി നമ്മൾ ചിലരെ കണ്ടുമുട്ടും. അത്തരത്തിൽ രണ്ടു മനസ്സുകൾ ഒന്നു ചേരുമ്പോൾ സൗഹൃദം സ്നേഹത്തിന്റെ നിഴലിലേക്ക് വഴുതിപ്പോകുന്നു. എങ്കിലും, സ്വാതന്ത്ര്യത്തിന്റെയും ബന്ധത്തിന്റെയും അതിരുകൾക്കിടയിൽ അവർ മൗനം തിരഞ്ഞെടുക്കുന്നു.
കാലത്തിന്റെയും പ്രതീക്ഷയുടെയും ഇടയിൽ മറഞ്ഞുനിൽക്കുന്ന ഒരു ശാശ്വതചോദ്യമായി ഒടുവിൽ സ്നേഹം പരീക്ഷിക്കപ്പെടുന്നു.
പ്രണയത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അതിരുകൾ തേടുന്ന രണ്ട് മനസ്സുകളുടെ കഥ. അവകാശപെടാൻ ഏതുമില്ലാതെ തന്റേതു മാത്രമായ ഒരു ലോകത്തേക്ക് ഒതുക്കി ചേർത്തു വെച്ചിരിക്കുന്ന, നമ്മൾ പറയുന്നതെന്തും മുൻവിധികളില്ലാതെ കേട്ടിരിക്കാൻ ക്ഷമയുള്ളൊരാൾ.... ഒരിക്കലും നഷ്ടപ്പെട്ടു പോകരുതെന്ന് ആഗ്രഹിച്ച് ഏതെങ്കിലും ഒരു ബന്ധത്തിന്റെ നൂലിൽ കോർത്ത് നമ്മൾ നമ്മളോട് ചേർത്തു വെക്കുന്ന ചിലരില്ലേ അതിലൊരാളുടെ മുഖം ഇതിലെവിടെയെങ്കിലും കാണും തീർച്ച..!
1 comment
urappayum oru copy vangum