KZERO PUBLICATION
ABHIJEEVANA WRITTEN BY APARNA KALLICKAL (Pre-Booking)
ABHIJEEVANA WRITTEN BY APARNA KALLICKAL (Pre-Booking)
Couldn't load pickup availability
കാഴ്ചപ്പാടുകളും ചിന്താഗതിയുമൊക്കെ മാറിവരുന്ന ഈ കാലഘട്ടത്തിലും അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് ഏറെ സന്തോഷം നൽകുന്ന ഒന്നാണ്. എഴുത്തുകളിലൂടെ കാലങ്ങളായി ജനശ്രദ്ധ നേടിയവരുടെ രചനകൾ മാത്രമേ വായിക്കുകയുള്ളു എന്ന ശാഠ്യമേതുമില്ലാതെ നവീന എഴുത്തുകാരെയും നെഞ്ചോട് ചേർക്കുന്ന വായനക്കാരാണ് ഇന്നും വായന അന്യം നിന്നുപോകാത്തതിന്റെ മൂലകാരണം. നോവൽ സാഹിത്യത്തിൽ പിച്ചവെച്ചു തുടങ്ങുന്ന പ്രിയ എഴുത്തുകാരിയാണ് അപർണ കള്ളിയ്ക്കൽ. തന്റെ ആദ്യ നോവലായ A കോഫി ഡേറ്റ് ലൂടെ പ്രണയം എന്ന വികാരത്തെ അതിന്റെ അതേ തീവ്രതയോടെ ജനമനസ്സുകളിൽ പകർത്തുവാൻ അപർണ കള്ളിയ്ക്കലിന് സാധിച്ചിരുന്നു. വായനക്കാരിൽ നിന്ന് ലഭിച്ച അംഗീകാരത്തിന്റെയും സ്നേഹത്തിന്റെയും ഫലമായാണ് അഭിജീവന എന്ന തന്റെ രണ്ടാമത്തെ നോവലുമായി എഴുത്തുകാരി നിങ്ങൾക്ക് മുൻപിലേക്ക് എത്തുന്നത്. നമ്മുടെ സുരക്ഷയ്ക്കുവേണ്ടി അതിർത്തിയിൽ കഴിയേണ്ടിവരുന്ന പട്ടാളക്കാരുടെ ജീവിതം വരച്ചുകാട്ടുന്ന ചലച്ചിത്രങ്ങളും, രചനകളും ധാരാളമുണ്ടെങ്കിലും അതിൽ നിന്നും വേറിട്ടു നിൽക്കുന്ന ഒന്നാണ് അഭിജീവന. പട്ടാളക്കാരന്റെ വിരസമായ ദിനങ്ങളിൽ പ്രണയവർണ്ണങ്ങൾ നിറയ്ക്കുന്ന പ്രണയിനിയും, അവർക്കിടയിലെ സ്നേഹത്തിന്റെ ആഴവും, അവരുടെ ജീവിതത്തിലെ പിന്നീടുള്ള പല മുഹൂർത്തങ്ങളും കോർത്തിണക്കിയ തന്റെ രചനയിലൂടെ വായനയുടെ മറ്റൊരു ലോകത്തിലേക്ക് നമ്മെ എത്തിക്കുവാൻ ശ്രമിക്കുകയാണ് പ്രിയ എഴുത്തുകാരി. എഴുത്തിന്റെ ലോകത്തിലെ തുടക്കക്കാരിയാണെങ്കിലും പ്രശംസ അർഹിക്കുന്ന തരത്തിൽ അക്ഷരങ്ങളെ കൈകാര്യം ചെയ്യുന്ന പ്രിയ സുഹൃത്ത് അപർണ കള്ളിയ്ക്കലിന്റെ ഈ നോവലിനും മുൻപത്തേതുപോലെ തന്നെ വായനക്കാരുടെ ഹൃദയം കീഴടക്കാൻ കഴിയട്ടേയെന്ന് ആശംസിക്കുന്നു.
© ATHIRA R V
Share

