KZERO PUBLICATION
ASK ME A QUESTION BY ANGEL SHAJI ( FULL STORY )
ASK ME A QUESTION BY ANGEL SHAJI ( FULL STORY )
Couldn't load pickup availability
എന്താണ് പ്രണയം? എപ്പോഴാണ് രണ്ടുപേർ പ്രണയിക്കാൻ ആരംഭിക്കുന്നത്? അനന്തമായ പ്രപഞ്ചത്തിന്റെ തുടക്കമെന്ന നിഗൂഢത പോലെ പ്രണയത്തിന്റെ തുടക്കവും നിഗൂഢമല്ലെ?
ആനന്ദവർദ്ധൻ എന്ന പ്രസിദ്ധ മജീഷ്യൻ ഒരു ട്രെയിൻ യാത്രയ്ക്കിടെ അപ്രതീക്ഷിതമായി നേത്ര എന്ന പെൺകുട്ടിയെ പരിചയപ്പെടുകയും, തുടർന്ന് തിരുവനന്തപുരം മുതൽ ഷാലിമാർ വരെയുള്ള അവരുടെ യാത്രയും ആണ് ഈ നോവലിന്റെ ഇതിവൃത്തം.
ചില യാത്രകൾ ആളുകളുടെ ജീവിതം തന്നെ മാറ്റിമറിക്കാറുണ്ട്. എന്നാൽ നഷ്ടപെട്ട ജീവിതം തിരിച്ചുപിടിക്കാൻ യാത്രപുറപ്പെട്ട കഥാനായകന്റെ കഥ, വേറിട്ട ഒരു പരീക്ഷണമായി വായനക്കാർക്ക് അനുഭവപ്പെടും.
പ്രണയിക്കാൻ കൊതിയുള്ളവർക്കും, പ്രണയിച്ച് കൊതി തീരാത്തവർക്കും, പ്രണയത്തിന്റെ വേദന അറിയുന്നവർക്കും ആനന്ദവർധൻ്റെയും നേത്രയുടെയും ഈ യാത്ര മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും.
ഹേമന്ത് റെജി
Share

