KZERO PUBLICATION
ENTE HARE WRITTEN BY SREELAKSHMI S
ENTE HARE WRITTEN BY SREELAKSHMI S
Couldn't load pickup availability
എന്റെ ഹരേ... പ്രണയമാണോരോ വരിയോടും!
'എന്റെ ഹരേ' എന്ന നോവൽ കൈയിൽ എത്തുമ്പോൾ ആദ്യം എന്നെ ആകർഷിച്ചത് അതിന്റെ പേര് തന്നെയായിരുന്നു. പിന്നീട് ഉള്ളിൽ ഉയർന്നത് നിരവധി ചോദ്യങ്ങൾ ആണ്. ആരാണ് ഹരേ, ആ വ്യക്തിക്ക് ഈ കഥയിലെ റോൾ എന്താണ് എന്നിങ്ങനെ അറിയാൻ ആഗ്രഹിക്കുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു എന്റെ ഉള്ളിൽ.
ഉത്തരങ്ങൾക്കായി ഓരോ പേജും മറിക്കുമ്പോൾ എനിക്ക് മുന്നിൽ തുറന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കഥാലോകം ആണ്. വിവാഹം തന്നെ വേണ്ടെന്നു പറഞ്ഞു നടക്കുന്നൊരു നായികയും ഉറക്കത്തിൽ സ്വപ്ന രൂപത്തിൽ അവളെ ശല്യം ചെയ്യുന്ന ഒരു നായകനും ആദ്യം ഒരു കൗതുകം ആയിരുന്നു. അവർ തമ്മിൽ എങ്ങനെ കണ്ടുമുട്ടും, എങ്ങനെ പ്രണയിക്കും എന്നൊക്കെ ആയി പിന്നീടുള്ള സംശയങ്ങൾ. പക്ഷേ, കഥാകാരി അവിടെയും ചില മാർഗങ്ങൾ കണ്ടെത്തി വച്ചിരുന്നു. തന്റെ വ്യക്തി ജീവിതം നന്നായി കൊണ്ട് പോകുന്നതിനോടൊപ്പം ഔദ്യോഗിക ജീവിതത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ശ്രീയ ശ്രമിച്ചിരുന്നു എന്ന് കഥയിൽ നമുക്ക് കാണാം.
ശ്രീയയുടെയും അവളുടെ ഹരേയുടെയും ഏറ്റവും വലിയ സമ്പത്ത് അവരെ മനസ്സിലാക്കുന്ന അവരുടെ കുടുംബമാണ്. പ്രണയത്തിനു പുറമെ, സൗഹൃദങ്ങളെയും കുടുംബ ബന്ധങ്ങളെയും ആഴത്തിൽ വരച്ചു കാട്ടുന്ന ഒരു നോവൽ ആണ് 'എന്റെ ഹരേ'. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നൊരു നോവൽ കൂടിയാണ് 'എന്റെ ഹരേ'. നോവലിലെ ഓരോ കഥാപാത്രവും എന്റെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞത് പോലെ ഓരോ വായനക്കാരനും അങ്ങനെ ഒരു അനുഭവം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു.
സ്നേഹപൂർവ്വം,
റോബിൻ റോയ്
Share
