Skip to product information
1 of 2

KZERO PUBLICATION

FATHIMA WRITTEN BY ANEENA NASRI (PRE BOOKING)

FATHIMA WRITTEN BY ANEENA NASRI (PRE BOOKING)

Regular price Rs. 160.00
Regular price Sale price Rs. 160.00
Sale Sold out
Shipping calculated at checkout.

മനുഷ്യരെ മനസ്സിലാക്കാനുള്ള നമ്മുടെ ശ്രമങ്ങൾ പലപ്പോഴും പരാജയപ്പെടാറുണ്ട്. ഓരോരുത്തരും ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും അവരവരുടേതായ രീതിയിൽ തികച്ചും വ്യത്യസ്തമായാണ്. ഒരുപക്ഷേ മറ്റൊരാളുടെ സ്ഥാനത്ത് നിന്ന് ചിന്തിച്ചാൽ, എല്ലാവരും പാവങ്ങളാണെന്ന് പറയാറില്ലേ. പക്ഷേ പലപ്പോഴും നമുക്ക് അതിന് കഴിയുന്നില്ല എന്നതാണ് സത്യം. അത്തരത്തിൽ പൊലിഞ്ഞുപോയ ഒരുപാട് ബന്ധങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടായേക്കാം. കുറച്ചുകൂടി ഞാൻ അയാളെ മനസ്സിലാക്കിയിരുന്നെങ്കിൽ ഇതിങ്ങനെയൊന്നും അവസാനിക്കില്ലായിരുന്നു എന്ന് ചിന്തിക്കുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. 

സ്നേഹബന്ധത്തിന്റെ കഥ പറയുന്ന അനീനയുടെ ഫാത്തിമ എന്നെ ഒരുപാട് ചിന്തിപ്പിച്ചു. ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിൽ പല ബന്ധങ്ങൾക്കും വിള്ളലുകൾ സംഭവിക്കാറുണ്ട്. അറിഞ്ഞോ അറിയാതെയോ ബന്ധങ്ങളെ വെള്ളമൊഴിച്ചു കെടുത്തുന്ന ആളുകളുമുണ്ട്. ചേർത്തുപിടിക്കേണ്ട സമയത്ത് ചേർത്തുപിടിക്കുക തന്നെ വേണം. വൈകിയുള്ള തിരിച്ചറിവുകളും കുറ്റബോധങ്ങളും എപ്പോഴും നമ്മളെ രക്ഷപ്പെടുത്തണമെന്നില്ല.

ഈ പുസ്തകം ഒരു കഥാപാത്രത്തിന്റെ യാത്രമാത്രമല്ല; നമ്മുടെ ഓരോരുത്തരുടെയും മനസ്സിന്റെ അകത്തളങ്ങളിൽ ഒരിക്കലെങ്കിലും മൊട്ടിട്ടിട്ടുള്ള ഭീതിയുടെയോ ഓർമ്മകളുടെയോ ഒക്കെ നിഴലാണ്. അതിനാൽ ഈ പുസ്തകത്തിലെ താളുകൾ മറിയുമ്പോൾ,  നമ്മുടേതായ ഒരിടം ഇതിനുള്ളിൽ കണ്ടുപിടിക്കാൻ സാധ്യതയുണ്ട്.

മനുഷ്യഹൃദയം കൈകാര്യം ചെയ്യുന്ന സ്നേഹത്തിൻറെയും നഷ്ടത്തിൻറെയും നിസ്സംഗ നിമിഷങ്ങളുടെ ഈ പുസ്തകം, എഴുത്തുകാരിയുടെ സ്വപ്നം പോലെ ഓരോ വായനക്കാരന്റെയും ഹൃദയത്തിൽ സ്പർശിക്കട്ടെ.

സ്നേഹപൂർവ്വം,
അയിഷ.

View full details