KZERO PUBLICATION
JEEVITHAMORU PHOENIX PAKSHIYUDE KARACHILANU WRITTEN BY SANOJ NELLIKKAMALA
JEEVITHAMORU PHOENIX PAKSHIYUDE KARACHILANU WRITTEN BY SANOJ NELLIKKAMALA
Couldn't load pickup availability
മനുഷ്യനല്ലാത്ത കുറെ ഇടങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ഉയരമുള്ള മലമുകളിൽ ഒറ്റയ്ക്കിരിക്കുമ്പോൾ നിങ്ങൾക്ക് മാത്രമായെത്തുന്ന കാറ്റുണ്ടെങ്കിൽ, കാലഹരണപ്പെട്ടുപോയ സിമന്റ് ബെഞ്ചിൽ ചൂട് ചായകുടിച്ച് കടലിനെ നോക്കിയിരിക്കുമ്പോൾ നിങ്ങൾക്ക് വേണ്ടി മാത്രം വരുന്നൊരു തിരയുണ്ടെങ്കിൽ,ഓട്ടോ പ്ലേ സെലക്ട് ചെയ്തു വച്ചിരിക്കുന്ന മ്യൂസിക് പ്ലെയറിൽ നിലവിലെ സാഹചര്യത്തിനനുസരിച്ച് നിങ്ങൾക്ക് വേണ്ടി ഒരു പാട്ട് വരുന്നുണ്ടെങ്കിൽ, ചിരികൾക്കും തമാശകൾക്കും അപ്പുറം ഞാനെന്ന വ്യക്തിയുടെ അകത്തിരിക്കുന്ന മറ്റാരും കാണാത്ത അധ്യായങ്ങൾക്ക് കേൾക്കാനാളില്ലാതെ, മുഴുവനായും നിന്ദിക്കപ്പെടുന്നുവെന്ന് തോന്നുമ്പോൾ നിങ്ങളുടെ മടിയിൽ കയറിവന്നുറങ്ങാൻ ശ്രമിക്കുന്നൊരു പൂച്ചയുണ്ടെങ്കിൽ മനുഷ്യനേക്കാൾ ഭംഗിയുള്ള ഇടങ്ങൾ നമുക്ക് ചുറ്റുമുണ്ടെന്ന് ഈ ജീവിതം കൊണ്ട് തന്നെ അംഗീകരിച്ചേ പറ്റൂ.
ആകയാൽ...,പുറപ്പെടുവിച്ച നൂറായിരം ശാപവാക്കുകൾക്കിടയിൽ, നമുക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നവരുണ്ടായിരുന്നില്ലേ..?
നാളെയുമാം ഇടവഴിയിൽ അയ്യാളുണ്ടായിരുന്നെങ്കിൽ.
Share
