KZERO PUBLICATION
Kokkarakko ko ko (Balasahityam) Written By Gokul Jayarajan
Kokkarakko ko ko (Balasahityam) Written By Gokul Jayarajan
Couldn't load pickup availability
കുട്ടികൾക്കെന്നും കഥകൾ ഇഷ്ടമാണ് . അനുഭവങ്ങളാണ് കഥകളാകുന്നതെങ്കിൽ അവർക്ക് അതിലും ഇഷ്ടമാണ്. കുട്ടികളുടെ ലോകത്തിലേക്ക് ഇറങ്ങി ചെല്ലുക എന്നത് ഒരേ സമയം രസകരവും ശ്രമകരവുമാണ്. കുട്ടികൾ കഥകൾ കേട്ടാണ് വളരേണ്ടത് . കഥകൾ കേട്ട് അവർ സ്വയം സൃഷ്ടിക്കുന്ന അത്ഭുതലോകത്തിൽ നിന്നാണ് അവർ നല്ലതും ചീത്തയും തിരിച്ചറിയേണ്ടത് . അത്തരം പുസ്തകങ്ങൾ ഇന്ന് എത്ര മാത്രം ഇറങ്ങുന്നുണ്ടെന്നറിയില്ല . ഇനി ഇറങ്ങിയാൽ അത് കുട്ടികളിലേക്ക് ശരിയായി എത്തുന്നുണ്ടോ എന്നും അറിയില്ല . എങ്കിലും ഒന്ന് പറയാം വായന കുട്ടിക്കാലത്തേ തുടങ്ങണം , തുടരണം ... അങ്ങനെ കുട്ടികൾക്കായി ഗോകുൽ കഥ പറയുകയാണ് . കുട്ടിയായി കൂടി ചിന്തിക്കാനാവുമ്പോഴെ ഒരാൾക്ക് ബാലസാഹിത്യം എഴുതാൻ കഴിയു . വായിക്കുന്ന ഓരോ കുട്ടികൾക്കും ഈ പുസ്തകം പൊൻതൂവലാകട്ടെ, ആശംസകളോടെ
© നയന വൈദേഹി സുരേഷ്
Share

